മുണ്ടക്കയം: മുരിക്കുംവയലില്‍ മണ്ണിറക്കുന്നതിനിടയില് ടിപ്പര്‍ ലോറി വീടിനു മുകളിലേക്കു മറിഞ്ഞ് വീട് ഭാഗീകമായി തകര്‍ന്നു, ദുരുന്തം വഴിമാറിയത് തലനാരിഴക്ക്. റോഡ് നിര്‍മാണാവശ്യത്തിനായി കൊണ്ടു വന്ന മണ്ണ് ടിപ്പര്‍ ലോറിയില്‍ നിന്നും ഇറക്കുന്നതിനായി പ്ലാറ്റ് ഫോം ഉയര്‍ത്തുന്നതിനിടയില്‍ നിയന്ത്രണം വിട്ടു ലോറി സമീപത്തെ വീടിനു മുകളിലേക്കു മറിയുകയായിരുന്നു.
മുരിക്കും വയല്‍ ആലക്കല്‍ രാജുവിന്റെ വീടിനുമുകളിലേക്കു ബുധനാഴ്ച രാവിലെ പത്തരയോടെയാണ് ലോറി പതിച്ചത്.മുരിക്കുംവയല്‍-കപ്പിലാംമൂട് പാതയിലാണ് അപകടം. ലോറിയുടെ പ്ലാറ്റ് ഫോം ഉയര്‍ത്തുന്നതിനിടയില്‍ ലോറി വശത്തേക്കു മറിയുകയായിരുന്നു.ഈ സമയം വീട്ടു മുറ്റത്തുണ്ടായിരുന്ന രാജുവിന്റെ ഭാര്യ സാലി, മക്കളായ സജി(23), സിജി(16), രാജി(14), ദിവ്യ(12) എന്നിവര്‍ ഓടിമാറിയതിനാല്‍ വന്‍ ദുരന്തമാണ് വഴിമാറിയത.് വീടിന്റെ സിറ്റൗട്ട്,രണ്ടു മുറികള്‍ എന്നിവ ഭാഗീകമായി തകര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: