കുമരകം: കുമരകം തോടുകളില്‍ ഉപ്പുവെള്ളം നിറയുന്നു. കുടിവെള്ള ക്ഷാമം നേരിടുന്ന കുമരകത്തെ സംബന്ധിച്ച് തോടുകളില്‍ ഓരുവെള്ളംകൂടി കയറിയതോടെ ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടിലായി. തണ്ണീര്‍മുക്കം ബണ്ടിന്റെ പഴകിദ്രവിച്ച ഷട്ടറിനിടയിലൂടെയും ഷട്ടര്‍ ഉയര്‍ത്തിയുള്ള മത്സ്യബന്ധനവുമാണ് കുമരകം തോടുകളില്‍ ഓരുവെള്ളം നിറയാനിടയായത്. ഇടതോടുകളില്‍ പായലും നിറയാന്‍ തുടങ്ങി. വേനലിന്റെ ആരംഭത്തില്‍തന്നെ ദുരിതത്തിലേക്കു നീങ്ങുന്ന കുമരകം വേനല്‍ കനക്കുന്നതോടെ കൂടുതല്‍ ദുരിതത്തിലാകും. വേനല്‍ കനക്കുന്നതോടെ ചിക്കന്‍പോക്സ് പോലുള്ള പകര്‍ച്ചവ്യാധികളും ഇവിടെ പതിവാണ്. ദുരിതങ്ങള്‍ക്ക് ശമനമുണ്ടാക്കാനുള്ള സത്വര നടപടി ഇപ്പോഴേ അധികൃതരുടെ ഭാഗത്തുനിന്നുമുണ്ടാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: