ഷൂരിയോ സിന്‍ഹയോ ബ്രിക്‌സ് ബാങ്ക് പ്രസിഡന്റാവും

Wednesday 11 March 2015 10:19 pm IST

ന്യൂദല്‍ഹി: ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക ( ബ്രിക്‌സ്) എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് തങ്ങളുടെ വികസനം ലക്ഷ്യമിട്ട് തുടങ്ങുന്ന ബ്രിക്‌സ് ബാങ്കിന്റെ ആദ്യ പ്രസിഡന്റ് മുന്‍കേന്ദ്രമന്ത്രിയും ധനകാര്യ വിദഗ്ധനും പത്രപ്രവര്‍ത്തകനുമായിരുന്ന അരുണ്‍ ഷൂരിയോ മുന്‍കേന്ദ്ര മന്ത്രി യശ്വന്ത് സിന്‍ഹയോ ആയേക്കും. ഇക്കാര്യത്തില്‍ വൈകാതെ തീരുമാനം ഉണ്ടാകും. പുതിയ വികസന ബാങ്കായ ബ്രിക്‌സ് ബാങ്കിന്റെആസ്ഥാനം ചൈനയിലെ ഷാങ്ങ്ഹായി ആണ്. ആദ്യ പ്രസിഡന്റ് സ്ഥാനം ഭാരതരത്തിന് നല്‍കാനാണ് നേരത്തെ അഞ്ചു രാജ്യങ്ങളും ചേര്‍ന്ന് തീരുമാനിച്ചിരുന്നത്. ഇവരില്‍ ആരെയെങ്കിലും നിയമിക്കുമെന്നാണ് സൂചന. ലോകബാങ്കിലെ ധനകാര്യവിദഗക്ധനായും ഷൂരി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഐഎഎസ് അപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്ന യശ്വന്ത് സിന്‍ഹ ധനമന്ത്രി, വിദേശകാര്യമന്ത്രി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പുതിയ ബാങ്ക് വികസിപ്പിക്കുന്നതില്‍ ആദ്യ പ്രസിഡന്റിന് നിര്‍ണ്ണായക പങ്കു വഹിക്കാനുണ്ട്. ഏപ്രിലില്‍ ബ്രിക്‌സ് രാജ്യങ്ങളുടെ ധനമന്ത്രിമാര്‍ റഷ്യയില്‍ യോഗം ചേരുന്നുണ്ട്.2016ല്‍ ബാങ്ക് ഉദ്ഘാടനം ചെയ്യേണ്ടതുണ്ട്.50,00 കോടി ഡോളറാണ് ബാങ്കിന്റെ മൂലധനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.