കൊച്ചി: ജനം ടി.വിയുടെ ഉദ്ഘാടനത്തിനു മുന്നോടിയായുള്ള സ്വാഗതസംഘ രൂപീകരണം കൊച്ചിയില്‍ നടന്നു. ബിടിഎച്ച് ഹാളില്‍ നടന്ന ചടങ്ങില്‍ ബാലഗോകുലം മാര്‍ഗദര്‍ശി എം.എ കൃഷ്ണന് ഉദ്ഘാടനം നിര്‍വഹിച്ചു.
ഏപ്രില്‍ 19 ന് ഉദ്ഘാടനം ചെയ്യുന്ന ജനം ടിവിയെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ജനം ടി.വി മാനേജിംഗ് ഡയറക്ടര്‍ പി.വിശ്വരൂപന് അദ്ധ്യക്ഷനായിരുന്നു.
250പേര് അടങ്ങുന്ന സ്വാഗതസംഘമാണ് രൂപീകരിച്ചിരിക്കുന്നത്. സംവിധായകന് മേജര്‍ രവിയാണ് സ്വാഗത സംഘത്തിന്റെ പ്രസിഡന്റ്. ജനം ടിവിക്കു വേണ്ടി താന്‍ എല്ലാസേവനവും വാഗ്ദാനം ചെയ്യുന്നതായി മേജര്‍ രവി പറഞ്ഞു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ. എന്‍ രാധാകൃഷ്ണന് ചടങ്ങില്‍ ആശംസ അര്‍പ്പിച്ചു.
ജനം ടി.വി ഡയറക്ടര്‍ എന്‍.പി.മുരളി സ്വാഗതവും സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര്.കുമാര്‍ നന്ദിയും പറഞ്ഞു. നിരവധി ആളുകള്‍ ചടങ്ങില്‍ പങ്കെടുത്തു. കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലാണ് ജനം ടിവിയുടെ ഉദ്ഘാടനം നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: