ചെന്നൈയില്‍ വാര്‍ത്താ ചാനലിനു നേരെ ആക്രമണം

Thursday 12 March 2015 11:27 am IST

ചെന്നൈ: തമിഴ്‌നാട്ടില്‍ വാര്‍ത്താ ചാനലിനു നേരെ ആക്രമണം. ചെന്നൈയിലെ പുതിയ തലൈമുറൈ ചാനലിനു നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്ന് പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം. നാലംഗസംഘം ചാനല്‍ ഓഫീസിനു നേരെ ബോംബെറിയുകയായിരുന്നു. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റതായോ ഓഫീസിന് കേടുപാടുകള്‍ പറ്റിയതായോ റിപ്പോര്‍ട്ടില്ല. തീവ്രത കുറഞ്ഞ ബോംബുകളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് പോലീസ് പറഞ്ഞു. ആക്രമണത്തിന് പിന്നില്‍ ആറാണെന്ന് വ്യക്തമല്ല. സംഭവുമായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഏഴ് ടീമായി തിരിഞ്ഞാണ് അന്വേഷണം. സിസിടിവിയില്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ടെന്നാണ് ചാനലിലെ മാധ്യമ പ്രവര്‍ത്തകര്‍ പറയുന്നത്. അതിനിടെ അജ്ഞാത അക്രമികള്‍ ചാനല്‍ ക്യാമറാമാനെ മര്‍ദ്ദിച്ചതായും അറിയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.