ബിഎഡ് അധ്യാപകരുടെ സമരം ഒത്തുതീര്‍പ്പായി

Thursday 12 March 2015 1:26 pm IST

തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ ബിഎഡ് അധ്യാപകര്‍ നടത്തിവന്ന സമരം ഒത്തുതീര്‍പ്പായി. വൈസ് ചാന്‍സലര്‍ ഉള്‍പ്പെട്ട ഉപസമിതി അധ്യാപകരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. 10 ബിഎഡ് സെന്ററുകള്‍ക്ക് അംഗീകാരം നല്‍കാന്‍ സര്‍വകലാശാല എന്‍സിടിക്ക് അപേക്ഷ നല്‍കും. ജോലി നഷ്ടപെട്ട അധ്യാപകര്‍ക്ക് സര്‍വകലാശാല തസ്തികകളില്‍ അധ്യായന വര്‍ഷം തുടങ്ങുന്നതു വരെ താല്‍ക്കാലിയ നിയമനം നല്‍കാനും ചര്‍ച്ചയില്‍ തീരുമാനമായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.