അഹമ്മദാബാദ്: ഗുജറാത്തില്‍ പന്നിപ്പനി ബാധിച്ച് ഒമ്പതു പേര് കൂടി മരിച്ചു. ഇതോടെ സംസ്ഥാനത്തു രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം 362 ആയി.
ജാംനഗര്‍, സൂറത്ത് എന്നിവിടങ്ങളില്‍ രണ്ടു പേരും ഗാന്ധിനഗര്‍, രാജ്കോട്ട്, പത്താന്, തപി, ബോട്ടാഡ് എന്നീ സ്ഥലങ്ങളില്‍ ഓരോരുത്തര് വീതവുമാണു മരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് 5,894 പേരിലാണു രോഗം ബാധിച്ചിട്ടുള്ളതെന്നും ആരോഗ്യ വകുപ്പ് പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: