മൗറീഷ്യസ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത മോദി മൗറീഷ്യസ് സ്വാതന്ത്ര്യ സമരനേതാവ് സര് സീവൂസാഗര്‍ രംഗൂലത്തെ അനുസ്മരിച്ചു. മൗറീഷ്യസിലെ ജനാധിപത്യത്തെ അഭിനന്ദിച്ച മോദി ഭാരതവും മൗറീഷ്യസും തമ്മിലുള്ള ബന്ധം ആഴമേറിയതാണെന്ന് പറഞ്ഞു.
സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുന്നതടക്കം നിവധി കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചു. മൗറീഷ്യസ് അനിരുദ്ധ് ജഗന്നാഥ് മോദിക്കൊപ്പം ഉണ്ടായിരുന്നു. മൗറീഷ്യസ് കോസ്റ്റ് ഗാര്‍ഡിനുവേണ്ടി ഭാരതത്തില്‍ നിര്‍മ്മിച്ച കപ്പല്‍ ബരാക്കുഡ മോദി കമ്മീഷന് ചെയ്തു.
ഭാരതം 5000 ലക്ഷം ഡോളര്‍ വായ്പ നല്‍കും
മൗറീഷ്യസിലെ വിവിധ പദ്ധതികള്‍ക്കായി ഭാരതം 5000 ലക്ഷം ഡോളര്‍ വായ്പ നല്‍കും. ഇതുമായി ബന്ധപ്പെട്ട കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. ഇതു കൂടാതെ വന്‍തോതില്‍ പെട്രോള്‍ സംഭരിച്ചു വയ്ക്കാനുള്ള ടാങ്കുകള്‍ ഭാരതം മൗറീഷ്യസിന് നിര്‍മ്മിച്ചു നല്‍കും. രണ്ടാമത്തെ ഭൈബര്‍ സിറ്റി നിര്‍മ്മിക്കാന്‍ ഭാരതം സഹായിക്കും.സാമ്പത്തിക സഹകരണത്തിനുള്ള കരാറും ഉണ്ടാക്കിയിട്ടുണ്ട്. സമുദ്ര വിഭവങ്ങള്‍ വികസിപ്പിക്കാനും അത് രാജ്യത്തിന്റെ പുരോഗതിക്ക് ഉപയുക്തമാക്കാനും ഭാരതം മൗറീഷ്യസിനെ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: