മലപ്പുറം:2014 ജൂലൈ മുതല്‍ ലഭിക്കേണ്ട ശമ്പളപരിഷ്കരണത്തിന്റെ നടപടി ക്രമങ്ങള്‍ അനിശ്ചിതമായി നീണ്ടുപോകുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും ഇടക്കാലാശ്വാസം അനുവദിക്കണമെന്ന് എന്‍ടിയു സംസ്ഥാന പ്രസിഡണ്ട് വി. ഉണ്ണികൃഷ്ണന് ആവശ്യപ്പെട്ടു.
ശമ്പളപരിഷ്കരണം ജൂലൈ മുതല്‍ ലഭിക്കുന്നതിനാവശ്യമായ നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ നേരത്തെ തുടങ്ങേണ്ടതായിരുന്നു. നടപടിക്രമങ്ങള്‍ വൈകിയതിന് ജീവനക്കാര്‍ ഉത്തരവാദികളല്ല.
വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ന് അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും ഇടക്കാലാശ്വാസം അനുവദിക്കണമെന്നും എന്‍ടിയു ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: