കൊച്ചി: ധനമന്ത്രി കെ.എം.മാണി ഇത്തവണത്തെ സംസ്ഥാന ബജറ്റ് അവതരിപ്പിക്കുവാന്‍ അര്‍ഹനല്ലെന്നാണ് സംസ്ഥാനത്തെ 89 ശതമാനം പേരുടെയും അഭിപ്രായമെന്ന് ആം ആദ്മി പാര്‍ട്ടി അഭിപ്രായ സര്‍വേ.
മാണി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരായി ഇന്നു രാവിലെ 9 മണിക്ക് ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ കൂട്ടായ്മകള്‍ സംഘടിപ്പിക്കുമെന്നും എഎപി സംസ്ഥാന കണ്‍വീനര്‍ സാറാ ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നിയോജകമണ്ഡലാടിസ്ഥാനത്തില്‍ പൊതുജനങ്ങളെ നേരിട്ടു സമീപിച്ചും സമൂഹമാധ്യമങ്ങളും മിസ്ഡ് കോള്‍ വഴിയും നടത്തിയ സര്‍വേയിലാണ് 89 ശതമാനം പേരും മാണിക്കെതിരായി അഭിപ്രായം രേഖപ്പെടുത്തിയത്.
വിവിധ ജില്ലകളില്‍ നിന്നായി 59,138 പേര് പങ്കെടുത്ത സര്‍വേയില്‍ 52676 പേരും മാണി ബജറ്റ് അവതരിപ്പിക്കാന്‍ അര്‍ഹനല്ലെന്നാണ് അഭിപ്രായപ്പെട്ടത്. 6426 പേര് അര്‍ഹനാണെന്ന നിലപാടും 36 പേര് നിഷ്പക്ഷ നിലപാടും സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: