കൊച്ചി:ബാര്‍കോഴക്കേസില്‍ ലോകായുക്തയുടെ നടപടിക്രമങ്ങള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. ഇതു സംബന്ധിച്ച് ബാറുടമ ബിജു രമേശ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് പി.ആര്. രാമചന്ദ്ര മേനോന്റെ നടപടി.
കേസില്‍ വിജിലന്‍സ് അന്വേഷണം നടക്കവെ ലോകായുക്തയുടെ ഇടപെടല്‍ നിയമവിരുദ്ധമാണെന്നാണ് ബിജു രമേശിന്റെ ആരോപണം.
അതംഗീകരിക്കേണ്ടിവന്നാല് കേസില്‍ കുറ്റാരോപിതനായ ധനമന്ത്രി കെ.എം. മാണിക്ക് ഗുണംചെയ്യുമെന്നു നിരീക്ഷിച്ച കോടതി ലോകായുക്തയുടെ നടപടികള്‍ റദ്ദാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: