കോഴിക്കോട്: എം.പി പോള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ സാഹിത്യ പുരസ്കാരത്തിന് ഗ്രന്ഥങ്ങള്‍ ക്ഷണിച്ചു. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ പ്രസിദ്ധീകരിച്ച മികച്ച മലയാള നോവലിനാണ് ഇത്തവണ പുരസ്കാരം. 25,000 രൂപയും പ്രശസ്തി പത്രികയും അടങ്ങുന്ന പുരസ്കാര നിര്‍ണയത്തിനായി 3 കോപ്പികള്‍ അയക്കണം.
മലയാളം ചരിത്രം എന്നിവ ഐഛിക വിഷയമായെടുത്ത ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളുടെ ഗവേഷണ പ്രബന്ധത്തിനാണ് പുരസ്കാരം നല്‍കുക. അന്തിമ പരീക്ഷയുടെ ഭാഗമായി തയാറാക്കിയ ഗവേഷണ പഠനത്തിനാണ് പുരസ്കാരം. 15,000 രൂപയും പ്രശസ്തി പത്രവുമാണ് നല്‍കുക. മികച്ച പ്രബന്ധങ്ങള്‍ക്ക് മെറിറ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കും.
2013,14,15 വര്‍ഷങ്ങളില്‍ എംഎ പരീക്ഷ പ്രബന്ധത്തിന്റെ ഒരു കോപ്പി അയക്കണം. അവസാന തിയ്യതി 2015 മെയ് 31. വാര്‍ത്താ സമ്മേളനത്തില്‍ ഡോ. കെ.വി. തോമസ്, ഡോ. ജി. ശ്രീജിത്, ഡോ. ഗോഡ്വിന് സാം രാജ്, ഡോ. എം. ജീജിത്, പ്രകാശ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: