ഭാഗവതവക്തൃശ്രോതൃശ്രദ്ധാവര്‍ണ്ണനം(4)

Thursday 12 March 2015 9:07 pm IST

യേശ്രീകൃഷ്ണവിഹാരൈകഭജനാസ്വാദലോലുപാഃ മുക്താവപിനിരാകാംക്ഷാസ്‌തേഷാം ഭാഗവതം ധനം യേപിസംസാരസന്താപനിര്‍വിഷണ്ണാമോക്ഷകാംക്ഷിണഃ തേഷാം ഭവൗഷധംചൈതത്കലൗസേവ്യം പ്രയത്‌നതഃ ശ്രീകൃഷ്ണന്റെ ലീലകളെ ആസ്വദിക്കുന്നതില്‍ മാത്രം മുഴുകിയവരും മോക്ഷംപോലും ആഗ്രഹിക്കാത്തവരുമായ നിഷ്‌കാമ ഭക്തരുടെ ധനമാണു ശ്രീമദ്ഭാഗവതം.സംസാരദുഃഖംമൂലം വിഷണ്ണരായിരിക്കുന്ന മോക്ഷകാംക്ഷികളായ ജനങ്ങള്‍ക്ക് കലികാലത്തു സേവിക്കുവാനുള്ള ദിവ്യൗഷധമാണു ഭാഗവതം. യേചാതപി വിഷയാരാമാഃസംസാരികസുഖസ്പൃഹാഃ തേഷാംതുകര്‍മമാര്‍ഗേണയാ സിദ്ധിഃ സാധുനാകല സാമര്‍ത്ഥ്യധനവിജ്ഞാനാഭാവാദത്യന്തദുര്‍ല്ലഭാ തസ്മാത്തൈരപിസംസേവ്യാ ശ്രീമദ്ഭാഗവതീകഥാ ഭവരോഗത്തിനുള്ള മരുന്നാണു ഭാഗവതം. അതേ പോലെ വിഷയാരാമരായ(വിഷയാസക്തരായ) ഭക്തര്‍ക്ക് ഈ കലിയുഗത്തില്‍ സാമര്‍ഥ്യം ധനം വിധിവിധാനങ്ങളിലുള്ള വിജ്ഞാനം ഇവ ഇല്ലാത്തതിനാല്‍ കര്‍മ്മമാര്‍ഗ്ഗത്തിലൂടെ(യജ്ഞമാര്‍ഗ്ഗത്തിലൂടെ) സാംസാരിക സുഖഭോഗങ്ങള്‍ ദുര്‍ല്ലഭമായേ ലഭിക്കുകയുള്ളൂ. അതിനാല്‍ അവരും സംസാരസുഖം ലഭിക്കുന്നതിനായി ഭാഗവതത്തെ സേവിക്കുന്നു. ധനം പുത്രാംസ്തഥാദാരാന്വാഹനാദിയശോഗൃഹാന്‍ അസാപത്‌ന്യഞ്ചരാജ്യഞ്ചദദ്യാദ് ഭാഗവതീകഥാ ഇഹലോകേ വരാന്‍ഭുക്ത്വാ ഭോഗാനൈ്വമനസേപ്‌സിതാന്‍ ശ്രീഭാഗവതസംഗേനയാത്യന്തേശ്രീഹരേ പദം ശ്രീമദ്ഭാഗവത കഥ ധനം, പുത്രന്‍, പത്‌നി, വാഹനം, കീര്‍ത്തി, ഗൃഹം, ശത്രുക്കളില്ലാത്ത രാജ്യം എന്നിവയെല്ലാം നല്‍കുന്നു. ഭാഗവതസേവയാല്‍ ഇഹലോകത്തില്‍ ആഗ്രഹിക്കുന്ന സുഖഭോഗങ്ങളെല്ലാം അനുഭവിച്ചശേഷം അന്ത്യത്തില്‍ ശ്രീഹരിയുടെ ലോകത്തില്‍എത്തിച്ചേരുന്നു. യത്ര ഭാഗവതീവാര്‍തായേ ച തച്ഛ്രവണേരതാഃ തേഷാംസംസേവനം കുര്യാദ്ദേഹേന ച ധനേന ച          തദനുഗ്രഹതോസ്യാപി ശ്രീഭാഗവതസേവനം ശ്രീകൃഷ്ണവ്യതിരിക്തംയത്തത്‌സര്‍വംധനസഞ്ചിതം എവിടെ ഭാഗവതം പാരായണം ചെയ്യുകയും ശ്രവിക്കുകയും ചെയ്യപ്പെടുന്നുവോ അവിടെയെത്തി അവര്‍ക്ക് ദേഹംകൊണ്ടും(കായികമായും) ധനം കൊണ്ടും സഹായംചെയ്യണം. എങ്കില്‍ സഹായങ്ങള്‍ ചെയ്യുന്നവനു അവരുടെ അനുഗ്രഹത്താല്‍ ഭാഗവതസേവനത്തിന്റെ പുണ്യം ലഭിക്കും. രണ്ടു വസ്തുക്കളിലാണു ജനങ്ങള്‍ക്ക് ആഗ്രഹമുണ്ടാവുക. ശ്രീകൃഷ്ണനിലും ധനത്തിലും.ശ്രീകൃഷ്ണനെയൊഴികെ ആഗ്രഹിക്കുന്ന മറ്റെല്ലാം ധനം എന്ന വിഭാഗത്തിലാണു പെടുന്നത്. കൃഷ്ണാര്‍ഥീതി ധനാര്‍ഥീതിശ്രോതാവക്താദ്വിധാ മതഃ യഥാവക്താതഥാ ശ്രോതാ തത്രസൗഖ്യം വിവര്‍ദ്ധതേ     ഉഭയോര്‍വൈപരീത്യേതുരസാഭാസേഫലച്യുതിഃ കിന്തുകൃഷ്ണാര്‍ത്ഥിനാം സിദ്ധിര്‍വിളംബേനാപിജായതേ ധനാര്‍ഥിനസ്തുസംസിദ്ധിര്‍വിധിസമ്പൂര്‍ണ്ണതാവശാത് കൃഷ്ണാര്‍ഥിനോഗുണസ്യാപി പ്രേമൈവവിധിരുത്തമഃ ആസമാപ്തിസകാമേന കര്‍തവ്യോഹിവിധിഃസ്വയം കൃഷ്ണാര്‍ഥി എന്നും ധനാര്‍ഥി എന്നും രണ്ടുവിധം വക്താക്കളും ശ്രോതാക്കളും ഉണ്ട്. കൃഷ്ണാര്‍ഥികള്‍ കൃഷ്ണനേയും ധനാര്‍ഥികള്‍ കൃഷ്ണനൊഴികെയുള്ള ധനത്തേയും ഭാഗവതസേവയിലൂടെ ലഭിക്കുവാന്‍ ആഗ്രഹിക്കുന്നു. ശ്രോതാവും വക്താവും ഒരേ ആഗ്രഹത്തോടുകൂടിയവരായാല്‍ ആ ഭാഗവതസേവനം അതീവസുഖദായകമാണ്. അവിടെ കഥാരസം പരിപൂര്‍ണ്ണമായി ആസ്വദിക്കപ്പെടും. അവര്‍ ഇരുവരും വിരുദ്ധ ഭാവത്തില്‍ആണെങ്കില്‍രസമില്ലാതാകുംഎന്നു മാത്രമല്ല പാരായണം ഫലമില്ലാത്തതായും മാറും. കൃഷ്ണാര്‍ഥികളായവര്‍ക്കു കുറച്ചുകാലവിളംബം ഉണ്ടായാലും ഫലംലഭിക്കും. എന്നാല്‍ ധനാര്‍ഥിക്കാവട്ടെ സമ്പൂര്‍ണ്ണവിധിപ്രകാരം അനുഷ്ഠിച്ചാലേ ഫലം ലഭിക്കൂ. കൃഷ്ണാര്‍ഥിക്കു കൃഷ്ണനിലുള്ള പ്രേമം മാത്രമാണു വിധി. ധനാര്‍ഥിയാവട്ടെ പാരായണസമാപ്തിവരെ എല്ലാം യജ്ഞവിധിപ്രകാരംതന്നെ അനുഷ്ഠിക്കണം. (തുടരും)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.