പശ്ചിമഘട്ട പരിസ്ഥിതി സംരക്ഷണം അനിവാര്യം: ഡോ.മാത്യുകോശി

Thursday 12 March 2015 9:38 pm IST

പൊന്‍കുന്നം: ആവാസവ്യവസ്ഥയിലും സാമൂഹിക ഭൂപ്രകൃതി ക്രമങ്ങള്‍ രൂപപ്പെട്ടതിലും പശ്ചിമഘട്ട മലനിരകളുടെ സവിശേഷ സാന്നിധ്യം അവഗണിക്കാവുന്നതല്ലെന്ന് സിഎസ്‌ഐ പരിസ്ഥിതി വിഭാഗം ദേശീയ മേധാവി ഡോ.മാത്യു കോശി പുന്നയ്ക്കാട് അഭിപ്രായപ്പെട്ടു. കേരള ശാസ്ത്രപരിസ്ഥിതി കോണ്‍ഗ്രസ് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച പശ്ചിമഘട്ട പരിസ്ഥിതി സംരക്ഷണ ജനകീയ സദസ്സും നാടന്‍ കലാമേളയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്തെ എട്ട് അതീവജൈവസമ്പന്നമേഖലകളിലൊന്നായ സഹ്യപര്‍വ്വതനിര കരുതിവയ്ക്കുന്ന സമശീതോഷ്ണാവസ്ഥയാണ് കേരളത്തെ മരുഭൂമിയാക്കാതെ നിലനിര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. അഡ്വ. പി. ചന്ദ്രബാബു അധ്യക്ഷതവഹിച്ചു. സി.ആര്‍ നീലകണ്ഠന്‍, സത്‌സ്വരൂപാനന്ദ സരസ്വതി, ജമാല്‍ പാറയ്ക്കല്‍, റ്റി.എം നാസറുദ്ദീന്‍, അഡ്വ. വിനോ വാഴയ്ക്കന്‍, റ്റി.കെ മുഹമ്മദ് ഇസ്മായില്‍, അഡ്വ. ജോര്‍ജ്ജ് വി. തോമസ്, സിയാദ് പാറയില്‍, പി.എസ് പ്രസാദ്, ആന്‍സമ്മ തോമസ്, പി.എം ഷംസുദ്ദീന്‍, സുനില്‍ റ്റി.രാജ്, സക്കീര്‍ ചങ്ങനാശ്ശേരി, മുഹസ്സിന്‍ നസ്സീര്‍ എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.