കാര്‍ മോഷണം: ഒരാള്‍ പിടിയില്‍

Thursday 12 March 2015 9:41 pm IST

മുണ്ടക്കയം ഈസ്റ്റ്: കാറും ഓട്ടോയും കൂട്ടിയിടിച്ചു നിര്‍ത്താതെ പോയ കാര്‍മോഷ്ടിച്ച താണെന്ന് കണ്ടെത്തി. വാഹനപരിശോധനയ്ക്കിടെ നിര്‍ത്തിയ കാറില്‍ നിന്നും ഓടി രക്ഷപ്പെട്ട സംഘത്തിലെ ഉണ്ടായിരുന്ന സീമാന്ധ്രാ,നെല്ലൂര്‍ ചെജേര്‍ല പത്താപ്പാട് മന്താപൂര്‍ അരുണ്‍ പ്രഭാകര്‍ (28) നെയാണ് പെരുവന്താനം എസ്.ഐ റ്റി.ഡി.സുനില്‍കുമാറും സംഘവും പിടിക്കൂടിയത്. സംഭവത്തെപ്പറ്റി പൊലീസ് പറയുന്നതിങ്ങനെയാണ്. ബുധനാഴ്ച്ച് വൈകിട്ട് അഞ്ചിന് ദേശീയപാത മുപ്പത്തയാറാം മൈലില്‍ വാഹനപരിശോധന നടത്തുന്നതിനിടെയാണ് കൊടികുത്തിയില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ചെന്നും ഇടിച്ച കാര്‍ നിര്‍ത്താതെ പോയെന്നും പൊലീസിനു വിവരം ലഭിക്കുകയായിരുന്നു.. ഇതറിഞ്ഞ് കോടികത്തിയിലേക്ക് ക്കു പുറപ്പെടാന്‍തുടങ്ങന്നതിനിടെ അമിത വേഗതയിലെത്തിയ കാറിന് പോലീസ് കൈകാണിച്ചു. കാര്‍ നിര്‍ത്തിയശേഷം രണ്ട് പേര്‍ പുറത്തിറങ്ങി ഓടി രക്ഷപ്പെട്ടതോടെ പിന്തുടര്‍ന്ന പോലീസ് അരുണ്‍പ്രഭാകറിനെ പിടിക്കൂടുകയായിരുന്നു.തുടര്‍ന്ന് വാഹനത്തിന്റെരജിസ്റ്റര്‍ നമ്പര്‍, ചെയ്‌സ് നമ്പര്‍ എന്നിവ പരിശോധിച്ചപ്പോള്‍ വ്യാജമാണന്നു സംശയം തോന്നിയ പൊലീസ് തുടര്‍ പരിശോധന നടത്തിയപ്പോള്‍ ഇവര്‍ കാറില്‍ പതിപ്പിച്ച രജിസ്റ്റര്‍ നമ്പര്‍ ഒരു സ്‌ക്കൂട്ടറിന്റെതാണന്നു വ്യക്തമായി. ചെയ്‌സ് നമ്പര്‍ വ്യാജമാണെന്നും പോലീസ് കണ്ടെത്തുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലില്‍ ഓടി രക്ഷപെട്ട ആളെപ്പറ്റി തനിക്കു കൂടുതല്‍ വിവരങ്ങള്‍ അറിയില്ലന്നു ഇയാള്‍ പൊലീസിനോടു പറഞ്ഞത്.സംശയം തോന്നിയ പോലീസ് കുമളിയില്‍ നടത്തിയ അന്വേഷണത്തില്‍ ഇരുവരും കഴിഞ്ഞ പതിനഞ്ച് ദിവസമായി കുമളിയില്‍ ഉണ്ടായിരുന്നെന്നും ദിവസവും ബാറില്‍ കയറി മദ്യപിക്കാറുണ്ടെന്നും അറിയാനായി. തുടര്‍ന്നു നടത്തിയ ശരീര പരിശോധനയില്‍ അരുണ്‍ പ്രഭാകരന്റെ പേഴ്‌സില്‍ നിന്നും ട്രിച്ചി സെന്‍ട്രല്‍ ജയിലില്‍ ശിക്ഷയില്‍ കഴിയുന്ന ശേഖര്‍ എന്നയാളുടെ വിലാസം ലഭിച്ചു.ഇയാളുമായുളള ബന്ധം പൊലീസ് അന്വഷിച്ചു വരികയാണ്.എന്നാല്‍ സംഘം ആന്ധ്രപ്രദേശില്‍ നിന്നും കഞ്ചാവെത്തിച്ച് എറണകുളത്ത് വിതരണം ചെയ്യുന്ന സംഘമാണെന്ന് പോലീസ് സംശയിക്കുന്നു.ഇവര്‍ ഉപയോഗിച്ച മാരുതി സെന്‍ കാര്‍ തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ നിന്നും മോഷണം പോയതാണന്നു കണ്ടെത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.