കൊച്ചി: സ്വാശ്രയ അണ്‍എയ്ഡഡ് കോളേജുകളിലെ എസ്സി അടക്കമുള്ള മറ്റ് അര്‍ഹതപ്പെട്ട എല്ലാ കുട്ടികള്‍ക്കും ഗ്രാന്റ്നല്കണമെന്ന് ഹൈക്കോടതി വിധി. ഗവണ്മെന്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവുപ്രകാരം സ്വാശ്രയ അണ്‍എയ്ഡഡ് കോളേജുകളിലെ ഡിഗ്രി കോഴ്സുകള്‍ ഉള്‍പ്പെടെയുള്ള കോഴ്സുകള്‍ക്ക് പട്ടികജാതിയില്‍പ്പെട്ട കുട്ടികള്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ ഗ്രാന്റ് നിഷേധിച്ചിരുന്നു.
ഈ ഗ്രാന്റ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കോട്ടപ്പടി മാര്‍ ഏലിയാസ് കോളേജ് എം.കോം വിദ്യാര്‍ത്ഥിനി ശരണ്യാമോള് സമര്‍പ്പിച്ച അപേക്ഷ സംസ്ഥാനസര്‍ക്കാര്‍ പരിഗണിക്കുകയുണ്ടായില്ല. ഇതിനെതിരെയാണ് ശരണ്യാമോള് ഹൈക്കോടതിയെ സമീപിച്ചത്. എംജി യൂണിവേഴ്സിറ്റിയുടെ മെറിറ്റ് ക്വാട്ടയില്‍ മാര്‍ ഏലിയാസ് കോളേജില്‍ അഡ്മിഷന് നേടിയ വിദ്യാര്‍ത്ഥിനിയാണ് ശരണ്യാമോള്.
അഡ്വ. അലക്സാണ്ടര്‍ ജോസഫ് മുഖേന സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസാണ് വിധി പ്രസ്താവിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: