മെയ്ക്ക് ഇന്‍ ഇന്ത്യ വ്യാവസായക ഉല്‍പ്പാദനം ഇരട്ടിയിലേറെയായി

Thursday 12 March 2015 10:00 pm IST

ന്യൂദല്‍ഹി: ഭാരതത്തിലെ വ്യാവസായിക ഉല്‍പ്പാദനം ഇരട്ടിയിലേറെയായി. 2014 ജനുവരിയില്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് 1.1ശതമാനം മാത്രമായിരുന്ന വ്യാവസായിക ഉല്‍പ്പാദനം ഇപ്പോള്‍ 2.6 ശതമാനമായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് ലഭിക്കുന്ന പിന്തുണയാണ് ഇത് ലഭിക്കുന്നത്.  വിലക്കയറ്റം 2014 ജനുവരിയിലെ 7.88 ശതമാനത്തില്‍ നിന്ന് 5.37 ശതമാനമായിക്കുറഞ്ഞതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. വ്യാവസായിക സൂചികയിലാണ് ഇക്കാര്യങ്ങള്‍. ഉല്പ്പാദന മേഖലയില്‍ 3.3 ശതമാനത്തിന്റെ വര്‍ദ്ധനയും വൈദ്യുതി ഉല്പ്പാദനത്തില്‍ 2.7 ശതമാനത്തിന്റെ വര്‍ദ്ധനയും ആണ് ഉണ്ടായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.