കൊച്ചി: കാക്കനാട് നിന്ന് യുവതിയെ കാണാതായ സംഭവത്തില്‍ പോലീസിന് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചു. ഗൂഡല്ലൂര്‍ സ്വദേശിയായ ജിസില്‍ മാത്യുവിനെ(23)യാണ് കഴിഞ്ഞ അഞ്ചാം തീയതി മുതല്‍ കാണാതായത്.
ഇന്‍ഫോസിസില്‍ അഭിമുഖത്തിനെത്തിതായിരുന്നു ഇവര്‍ എന്നാണ് ബന്ധുക്കള്‍ പറയുന്നത്. എന്നാല്‍ ഇന്‍ഫോസിസില്‍ ഇവര്‍ അഭിമുഖത്തിനെത്തിയിട്ടില്ല എന്ന് വ്യക്തമായി.
അഭിമുഖത്തിനായി പാസ് നല്‍കിയവരുടെ ലിസ്റ്റില്‍ ഇവരുടെ പേരില്ല. ഇവര്‍ മൂന്ന് സിം കാര്‍ഡുകള്‍ ഉപയോഗിച്ചിരുന്നു. ഈ മൂന്ന് ഫോണുകളും ഇപ്പോള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. എന്നാല്‍ യുവതിയെ കാണാതായ മാര്‍ച്ച് അഞ്ചിന് ഇതിലൊരു ഫോണ്‍ പാലക്കാട് ടൗണില്‍ ആക്ടീവ് ആയിരുന്നതായി കണ്ടെത്തി.
എന്നാല്‍ പിന്നീട് സ്വിച്ച് ഓഫ് ആവുകയും ചെയ്തു.യുവതിയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാണോ എന്ന സംശയവും പോലീസിനുണ്ട്. അതീവ സുരക്ഷപ്രദേശമായതിനാല് ഇന്‍ഫോസിസ് പരിസരത്ത് ഇതിനുള്ള സാധ്യത കുറവാണെന്ന് പോലീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: