തിരുവനന്തപുരം: നിയമസഭയില്‍ നടന്ന പ്രതിഷേധ സമരത്തിനിടെ ഭരണപക്ഷാംഗങ്ങളുടെയും വാച്ച് ആന്റ് വാര്‍ഡിന്റെയും മര്‍ദ്ദനത്തില്‍ 20 പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് മര്‍ദ്ദനമേറ്റതായി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് ആരോപിച്ചു.
ലതിക, ബിജിമോള്‍, ജമീലാ പ്രകാശം എന്നീ വനിതാ അംഗങ്ങള്‍ക്കും പരിക്കേറ്റതായി വി.എസ് പറഞ്ഞു.
ജമീലാ പ്രകാശത്തെ വാഹിത് എംഎല്‍എ മുട്ടുകൊണ്ട് ഇടിക്കുകയും ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ചെയ്തതായും പറയുന്നു. എംഎല്‍എമാരായ ഡൊമനിക് പ്രസന്റേഷനും, ശിവദാസനുമാണ് മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയതെന്ന് വി.എസ് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: