ന്യൂദല്‍ഹി:കേരള നിയമസഭയില്‍ ഇന്നുണ്ടായ സംഘര്ഷാവസ്ഥായില് സുപ്രീം കോടതിക്ക് ആശങ്ക. കേരള നിയമസഭയില്‍ എന്താണ് സംഭവിക്കുന്നതെന്നും കോടതി ആശങ്ക പ്രകടിപ്പിച്ചു.
ഹര്‍ത്താല്‍ നിരോധനവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വാക്കാലുള്ള പരാമര്‍ശം. ഹര്‍ത്താല്‍ നിരോധിക്കാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
നിരോധനം അപ്രയോഗികമാണ്. നടപ്പാക്കാനാവാത്ത കാര്യത്തില്‍ വിധി പ്രഖ്യാപിക്കാനില്ലെന്നും കോടതി വാക്കാല്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: