ന്യൂദല്‍ഹി :ആആദ്മി പാര്‍ട്ടിയിലെ വീണ്ടും വിവാദം. കെജ്രിവാളിനെതിരെ വെളിപ്പെടുത്തലടങ്ങിയ ടേപ്പ് പുറത്തുവന്നു. നിയമസഭാ തെരഞ്ഞടുപ്പില്‍ മതത്തിന്റെ പേരില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ കെജ് രിവാള്‍ ആവശ്യപ്പെടുന്ന സംഭാഷണങ്ങളാണ് ഓഡിയോ ടേപ്പിലുള്ളത്.
11സീറ്റുകളില്‍ മുസ്ലിം മതവിഭാഗത്തില്‍ പെട്ടവരെ മത്സരിപ്പിക്കാന്‍ തയ്യാറാണെന്ന് കെജ്രിവാള് പറയുന്ന ടേപ്പ് ആംആദ്മി പാര്‍ട്ടിയുടെ ന്യൂനപക്ഷ വിഭാഗം നേതാവ് ശഹീദ് ആസാദാണ് പുറത്ത് വിട്ടതെന്ന് റിപ്പോര്‍ട്ടുണ്ട്. നേരത്തെ കെജ്രിവാള് കുതിരക്കച്ചവടത്തിന് ശ്രമം നടത്തിയതായി തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു .
ഈ ദൃശ്യങ്ങള്‍ പുറത്ത് വിട്ട മുന്‍ എഎപി എംഎല്‍എ രാജേഷ് ഗാര്ഗിന് വധഭീഷണിയുണ്ടായിരുന്നതായി അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: