മുളങ്കുന്നത്തുകാവ്: ചന്ദ്രബോസ് കൊലക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുഹമ്മദ് നിസാമിനെ തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗത്തില്‍ പരിശോധനയ്ക്ക് വിധേയമാക്കി. തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം മേധാവി ഇഗ്നേഷ്യസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
നിസാമിന്റെ രക്തസാമ്പിളുകള്‍ പരിശോധനക്കെടുത്തു. തിരുവനന്തപുരത്തെ ഫോറസന്‍സിക് ലാബില്‍ നിന്ന് ആവശ്യപ്പെട്ടതു പ്രകാരമാണ് രക്തസാമ്പിളുകള്‍ എടുത്തത്.
കേസുമായി ബന്ധപ്പെട്ട ശാസ്ത്രീയ തെളിവുകള്‍ക്കായി ഹമ്മര്‍ ജീപ്പില്‍ നിന്നും സംഭവ സ്ഥലത്തു നിന്നുമുള്ള രക്തസാമ്പിളുകള്‍ നേരത്തെ തന്നെ പോലീസ് തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചു കൊടുത്തിരുന്നു. ഇത് താരതമ്യം ചെയ്യുന്നതിനും പരിശോധനക്കുമായാണ് നിസാമിന്റെ രക്തസാമ്പിളുകള്‍ ആവശ്യപ്പെട്ടത്. ഇതെത്തുടര്‍ന്നാണ് മെഡിക്കല്‍ കോളജിലെത്തിച്ച് രക്തസാമ്പിളുകളെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: