ശബരിമലയിലെ മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നു

Friday 13 March 2015 9:02 pm IST

പത്തനംതിട്ട: ശബരിമലയിലെ മാലിന്യ സംസ്‌കരണ പ്ലാന്റ്്‌നിര്‍മ്മാണം പൂര്‍ത്തിയാകുന്നു. പ്രധാന ടാങ്കിന്റെ നിര്‍മ്മാണം പൂര്‍ത്തിയായിക്കഴിഞ്ഞു. പദ്ധതിക്കുവേണ്ട തൊണ്ണൂറു ശതമാനം ഉപകരണങ്ങളും സന്നിധാനത്തെത്തിക്കഴിഞ്ഞതായി പ്ലാന്റിന്റെ നിര്‍മ്മാണച്ചുമതലയുള്ള വാസ്‌കോ എന്‍വയണ്‍മെന്റല്‍ ഇന്ത്യയുടെ ജനറല്‍ മാനേജര്‍ അറിയിച്ചു.പദ്ധതിയുടെ 86 ശതമാനത്തിലധികം പണികള്‍ പൂര്‍ത്തിയായി. ഫിനീഷിംഗ് ജോലികളാണ് പൂര്‍ത്തിയാകാനുള്ളത്. കഴിഞ്ഞ ഡിസംബര്‍ 15ന് മുമ്പ് പ്ലാന്റ് പ്രവര്‍ത്തനക്ഷമമാകുമെന്നായിരുന്നു ദേവസ്വം ബോര്‍ഡ് പ്രഖ്യാപിച്ചിരുന്നത്.എന്നാല്‍ മണ്ഡല-മകരവിളക്ക് കാലത്തെ തിരക്ക് കാരണം യന്ത്രസാമഗ്രികള്‍ പമ്പയിലും ചാലക്കയത്തും മറ്റുമായി സൂക്ഷിക്കുകയായിരുന്നു.പ്ലാന്റിന്റെ നിര്‍മ്മാണത്തിനാവശ്യമായ സാധനസാമഗ്രികളും വൈകിയാണ് സന്നിധാനത്തെത്തിയത്.കൂടാതെ നിര്‍മ്മാണം നടക്കുന്നതിനിടെ പദ്ധതിപ്രദേശത്ത് പാറ കണ്ടെത്തിയത് തടസമായി. പാറ ഖനനം ചെയ്യുന്നത് സംബന്ധിച്ച് വനം വകുപ്പുമായി ഉണ്ടായ തര്‍ക്കം വൈകിയാണ് പരിഹരിക്കാന്‍ കഴിഞ്ഞത്. ഇത് പ്ലാന്റിന്റെ നിര്‍മ്മാണം വൈകുന്നതിന് കാരണമായി. മാലിന്യസംസ്‌കരണപ്ലാന്റിന്റെ നിര്‍മ്മാണം വിഷുവിന് മുമ്പ് പൂര്‍ത്തിയാക്കാനുള്ള ശ്രമം കമ്പനി നടത്തുന്നുണ്ട്.സ്ലെഡ്ജ് കെട്ടിടത്തിന്റെ നിര്‍മ്മാണവും അവസാനഘട്ടത്തിലാണ്. പ്ലാന്റില്‍ സ്ഥാപിക്കേണ്ട 380 കെവിഎ യുടെ ട്രാന്‍സ്‌ഫോര്‍മര്‍ പമ്പയിലെത്തി. ഇത് പൂര്‍ത്തിയായാല്‍ മാലിന്യം പമ്പയിലെത്തുന്നത് തടയാനാകും. തീര്‍ത്ഥാടനക്കാലത്ത് നിര്‍ത്തിവെച്ചിരുന്ന ക്യൂ കോപ്ലക്‌സുകളുടെയും ശുചിമുറികളുടെയും നിര്‍മ്മാണവും കഴിഞ്ഞദിവസം പുനരാരംഭിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.