പലപ്പോഴും മണിക്കൂറുകള്‍ നീളുന്ന ഒന്നാണ് ബജറ്റ്. ആമുഖം വായിച്ച് കവിതാശകലങ്ങളും മഹാന്മാരുടെ വാക്കുകളും എല്ലാം ഉദ്ധരിച്ച് പദ്ധതികളുടെ വിശദാംശങ്ങള്‍ എല്ലാം നല്കി ധനമന്ത്രി ബജറ്റ് വായിച്ച് തകര്‍ക്കും.
വല്ലപ്പോഴും ലഭിക്കുന്ന ഒരവസമല്ലേ. അത് മന്ത്രി ആഘോഷിക്കും. എന്നാല്‍ മുന്‍പ് 12 ബജറ്റുകള്‍ അവതരിപ്പിച്ച റിക്കാര്‍ഡിട്ട മാണിക്ക് പതിമൂന്നാം ബജറ്റും ഒരു റിക്കാര്‍ഡാണ് നല്‍കിയത്. 125 വര്‍ഷത്തെ സഭാചരിത്രത്തില്‍ ഏറ്റവും ഹൃസ്വമായ ബജറ്റവതരണം. വെറും ആറുമിനിറ്റാണ് മാണി ബജറ്റ് വായിച്ചത്.
പള്ളിയില്പോയശഷമേ മാണി ബജറ്റ് അവതരിപ്പിക്കാറുള്ളൂ. ഇക്കുറി സഭയ്ക്ക് പുറത്തിറങ്ങിയാല്‍ പിന്നെ അകത്തുകയറാനും ബജറ്റ് അവതരിപ്പിക്കാനും കഴിയില്ലെന്ന് ഉറപ്പായതിനാല്‍ മാണി കഴിഞ്ഞരാത്രി സഭയില്‍ തന്നെയാണ് താമസിച്ചത്. അതിനാല്‍ പള്ളിയില്‍ പോകാനും പ്രാര്‍ഥിക്കാനും മാണിക്ക് കഴിഞ്ഞില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: