നാഗ്പൂര്‍: ആര്‍എസ്എസ് വളര്‍ച്ച മൂന്നുവര്‍ഷത്തിനിടെ ഇരട്ടിയിലേറെയായി. 2012-ല്‍ 5,161 സ്ഥലങ്ങളിലായിരുന്ന പ്രവര്‍ത്തനം ഈ വര്‍ഷം 10,413 ഇടങ്ങളിലേക്ക് വ്യാപിച്ചു. ഇന്നലെ ആരംഭിച്ച വാര്‍ഷിക അഖില ഭാരതീയ പ്രതിനിധി സഭയിലാണ് പുതിയ കണക്കുകള്‍ അവതരിപ്പിച്ചത്.
പ്രതിദിന സംഘശാഖകള്‍ 2012ലെ 33,222 എന്നതില്‍ നിന്ന് 51,330 ആയി (2015) വര്‍ധിച്ചു. ആഴ്ചതോറുമുള്ള ശാഖകള്‍ 12,847ഉം സംഘ മണ്ഡലികളുടെ (പ്രതിമാസ ശാഖ) എണ്ണം 9,008ഉം ആയി ഉയര്‍ന്നു. വിദ്യാര്‍ത്ഥി ശാഖകള്‍ 6,077 എണ്ണം ആയതുള്‍പ്പെടെ ആകെ ശാഖകളുടെ എണ്ണം 55,010ല്‍ എത്തിച്ചേര്‍ന്നു.
സംഘത്തിന്റെ വിവിധ പരിശീലന ശിബിരങ്ങളില്‍ പങ്കെടുത്തവരുടെ എണ്ണത്തിലും വന്‍ വര്‍ധന ഉണ്ടായിട്ടുണ്ട്, നാലിരട്ടിയോളം. ഒരാഴ്ചത്തെ പരിശീലന ശിബിരത്തില്‍ മുന്‍പ് രാജ്യവ്യാപകമായി പങ്കെടുത്തിരുന്നത് 23,000 പ്രവര്‍ത്തകരായിരുന്നു. ഇപ്പോഴത് 80,400 ആയി. വേനല്‍ക്കാല പരിശീലന ശിബിരത്തിലെ അംഗങ്ങളുടെ എണ്ണവും കൂടി. ഇതിനു പുറമേ ഇന്റര്‍നെറ്റ് സംവിധാനത്തിലൂടെ ആര്‍എസ്എസ് പ്രവര്‍ത്തനത്തില്‍ പങ്കാളിയായി അംഗത്വം നേടുന്നവരുടെ എണ്ണവും ഗണ്യമായി ഏറിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: