തിരുവനന്തപുരം: നിയമസഭയ്ക്ക് അകത്തും പുറത്തുമുണ്ടായ അക്രമ സംഭവങ്ങളില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍ ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു മണിവരെയാണ് ഹര്‍ത്താല്‍.
പാല്, പത്രം, ആശുപത്രി തുടങ്ങിയ അവശ്യസേവനങ്ങളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
പ്രതിഷേധ സമരത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകരെ പോലീസിനെ ഉപയോഗിച്ച് ലാത്തിചാര്‍ജ് ചെയ്തതിലും പ്രതിഷേധിച്ചാണ് ഹര്‍ത്താലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: