തിരുവനന്തപുരം: അരുവിക്കരയില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങവെ യുഡിഎഫില്‍ സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കവും ആരംഭിച്ചു കഴിഞ്ഞു. സീറ്റിന് അവകാശവവാദവുമായി ആര്‍എസ്പിയാണ് രംഗത്തെത്തിയിരിക്കുന്നത്.
മുമ്പ് പരാജയപ്പെട്ട സീറ്റാണെങ്കിലും ഇപ്പോള്‍ വിജയസാധ്യതയുണ്ടെന്ന് ആര്‍എസ്പി നേതാവ് വി.പി രാമകൃഷ്ണപിള്ള പറഞ്ഞു. എന്നാല്‍ സിറ്റിംഗ് സീറ്റായ അരുവിക്കര വിട്ടുകൊടുക്കാന്‍ കോണ്‍ഗ്രസ് തയാറായേക്കില്ല.
ഇതിനിടെ അരുവിക്കര സീറ്റും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് എ.എ അസീസ് എംഎല്‍എയും പറഞ്ഞു. 17 നു ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇതു് ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: