കാറില്‍ ലോറിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്

Saturday 14 March 2015 4:38 pm IST

ആലപ്പുഴ: വാഹനാപകടത്തില്‍ പരിക്കേറ്റ വീട്ടമ്മയെയും ബന്ധുവിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹരിപ്പാട് സ്‌റ്റേഷനിലെ എഎസ്‌ഐ: ബഷീറിന്റെ ഭാര്യ പല്ലന പാനൂര്‍ പേരേത്ത് വീട്ടില്‍ ഷക്കീല (42), ഇവരുടെ ബന്ധു പാനൂര്‍ ഇക്ബാല്‍ മന്‍സില്‍ ഇക്ബാലിന്റെ മകന്‍ റിസാദ് (26) എന്നിവരെയാണ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാര്‍ച്ച് 13ന് ഉച്ചയ്ക്ക് പന്ത്രണ്ടോടെ ദേശീയപാതയില്‍ അറവുകാട് ഭാഗത്തായിരുന്നു അപകടം. പല്ലനയില്‍ നിന്നും കോതമംഗലത്തേക്കു പോകുകയായിരുന്ന ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ എതിര്‍ദിശയില്‍ നിന്നും വന്ന ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറോടിച്ചിരുന്ന റിസാദിന്റെ മുഖത്തും ഷക്കീലയുടെ തലയ്ക്കും ക്ഷതമേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാര്‍ ഇവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.