ശരിയായി തേച്ചു കുളിപ്പിച്ച് നെറ്റിപ്പട്ടവും ജീവതയും ചാര്‍ത്തി എഴുന്നള്ളിച്ചു നിര്‍ത്തിയിട്ടുള്ള ആനയുടെ ചിന്ത ഇതെല്ലാമൊന്ന് അഴിച്ചുകളഞ്ഞിരുന്നെങ്കില് ദേഹത്തു കുറേ മണ്ണു വാരിയിടാമെന്നും വല്ല കൈതയോ, കടച്ചയോ തപ്പിപ്പറിച്ചു തിന്നാമെന്നുമായിരിക്കും.
ഇതുപോലെ ആശ്രമത്തില്‍ ആരാധനയ്ക്കായി ഒരുങ്ങിയിരിക്കുമ്പോഴും ചിലരുടെ ചിന്ത പുറത്തോട്ടൊന്നിറങ്ങിയിരുന്നെങ്കില് വല്ല പരദൂഷണം പറഞ്ഞിരിക്കാമെന്നായിരിക്കും. ഈച്ച ദുഷ്ടില്‍ സുഖം കാണുംപോലെ നീചന്റെ ചിന്ത എപ്പോഴും നീചത്വത്തില്‍ ബന്ധിച്ചിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: