ഡ്രൈവര്‍ മദ്യലഹരിയില്‍; നാട്ടുകാര്‍ വാഹനം തടഞ്ഞു

Saturday 14 March 2015 9:56 pm IST

ചങ്ങനാശേരി: മദ്യലഹരിയില്‍ പിക്കപ് വാന്‍ നിരവധി വാഹനങ്ങളില്‍ ഇടിപ്പിച്ച ഡ്രൈവറെ നാട്ടുകാര്‍ തടഞ്ഞു. വെള്ളിയാഴ്ച രാത്രി 8ന് കുട്ടനാട്ടില്‍ നിന്ന് വയ്‌ക്കോല്‍ കയറ്റി വന്ന വാനാണ് നാട്ടുകാര്‍ തടഞ്ഞത്. നിരവധി വാഹനങ്ങളില്‍ ഈ വാന്‍ ഇടിച്ചതായി പരാതിയുണ്ട്. ഫാത്തിമാപുരത്താണ് നാട്ടുകാര്‍ വാന്‍ തടഞ്ഞത്. തുടര്‍ന്ന് ചങ്ങനാശേരി എസ്‌ഐ സ്ഥലത്തെത്തി ഡ്രൈവറെ കസ്റ്റഡിയിലെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.