റാണാഘട്ട്: പശ്ചിമബംഗാളിലെ റാണാഘട്ടില്‍ 75 വയസുള്ള കന്യാസ്ത്രീയെ കവര്‍ച്ചാ സംഘം കൂട്ടമാനഭംഗം ചെയ്ത കേസില്‍ അഞ്ചുപേര്‍ പോലീസിന്റെ പിടിയിലായി.ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുകയാണെന്ന് നാഡിയയിലെ പോലീസ് സൂപ്രണ്ട് അര്‍ണാബ് ഘോഷ് പറഞ്ഞു.
ഗംഗനാപുരിലാണ് എഴുപത്തിയഞ്ചുകാരിയായ കന്യാസ്ത്രീയെ കൂട്ടബലാത്സംഗം ചെയ്തത്.
ശനിയാഴ്ച പുലര്‍ച്ചെ ഒന്നിനു കോണ്‍വന്റില്‍ കടന്ന അക്രമിസംഘത്തെ തടയാന്‍ ശ്രമിക്കുമ്പോഴായിരുന്നു മാനഭംഗം. കന്യാസ്ത്രീയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കോണ്‍വന്റിനോടു ചേര്‍ന്നുള്ള സ്കൂളിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 12 ലക്ഷത്തോളം രൂപ സംഘം കവര്‍ന്നതായും പോലീസ് അറിയിച്ചിട്ടുണ്ട്.
സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാരും വിദ്യാര്‍ഥികളും ശനിയാഴ്ച ഉച്ചവരെ ജില്ലയിലെ റെയില്‍റോഡ് ഗതാഗതം തടസ്സപ്പെടുത്തിയിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയ്ക്കാണ് സംഭവമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: