തിരുവനന്തപുരം: നിയമസഭാ ചീഫ് മാര്‍ഷല്‍ അന്വിന് ആന്റണിയുടെ വീടിനു നേരെ ആക്രമണം. ബൈക്കിലെത്തിയ സംഘമാണ് വീടിനുനേരെ ആക്രമണം നടത്തിയത്.
ആക്രമണത്തില്‍ കാറിന്റെ ചില്ലുകള്‍ തകര്‍ന്നു. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. നിയമസഭയിലുണ്ടായ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയാകാം ആക്രമണത്തിനു കാരണമെന്നും സംഭവത്തെക്കുറിച്ചു കമ്മീഷണറോടു പരാതിപ്പെട്ടിട്ടുണ്ടെന്നും ചീഫ് മാര്‍ഷല്‍ മാധ്യമങ്ങളോടു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: