കേരളത്തില്‍ ഭരണപരമായ പ്രതിസന്ധി ഇല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

Sunday 15 March 2015 2:40 pm IST

കോട്ടയം: കേരളത്തില്‍ ഭരണപരമായ പ്രതിസന്ധി ഇല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോട്ടയത്ത് മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് എം.എല്‍.എമാര്‍ക്കെതിരെ ജനവികാരം പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ള നടപടി ഉണ്ടാവും. ഗവര്‍ണറുടെ പ്രതികരണം സര്‍ക്കാരിനെതിരല്ല. ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത് പ്രതിപക്ഷമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ബഡ്ജറ്റിന്റെ ചര്‍ച്ചയില്‍ പ്രതിപക്ഷം കൂടി പങ്കെടുക്കണം. അതിനുള്ള ഏറ്റവും പറ്റിയ അവസരമാണ് ഇപ്പോള്‍ വന്നു ചേര്‍ന്നിരിക്കുന്നത്. അത് അവര്‍ ഉപയോഗപ്പെടുത്തണമെന്നും ഉമ്മന്‍ചാണ്ടി നിര്‍ദ്ദേശിച്ചു. ബഡ്ജറ്റിന്റെ പേരില്‍ സംസ്ഥാനത്ത് വിലക്കയറ്റമുണ്ടാകില്ല. ഗവര്‍ണറെ വിമര്‍ശിച്ച ചീഫ് വിപ്പ് പി.സി. ജോര്‍ജിന്റെ പരാമര്‍ശത്തെ അനുകൂലിക്കുന്നില്ല. അരുവിക്കര സീറ്റിന്റെ കാര്യത്തില്‍ തര്‍ക്കമില്ല. ഇക്കാര്യം മുന്നണിയില്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്ത

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.