ബൈക്കിലെത്തിയ സംഘം ദമ്പതികളെ അടിച്ചുവീഴ്ത്തി മാല കവര്‍ന്നു

Sunday 15 March 2015 7:18 pm IST

കായംകുളം: ബൈക്കിലെത്തിയ രണ്ടംഗസഘം ദമ്പതികളെ അടിച്ച് വീഴ്ത്തി മാലകവര്‍ന്നു. പുതിയിടം മുരുക്കുംമൂട്ടില്‍ പ്രീതയുടെ കഴുത്തില്‍ കിടന്ന ഒന്നരപവന്‍ തൂക്കമുള്ള മാലയാണ് അക്രമികള്‍ കവര്‍ന്നത്. ആക്രമണത്തില്‍ കഴുത്തിന് പരുക്കേറ്റ യുവവതിയെ കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് രാജുവിനും പരുക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെ പുതിയിടം ക്ഷേത്രകുളത്തിന് സമീപത്തുവച്ചാണ് സംഭവം. കായംകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി കഴിഞ്ഞ് ഭര്‍ത്താവിനൊപ്പം വീട്ടിലേക്ക് പോകുന്നതിനിടയിലാണ് ബൈക്കില്‍ എത്തിയ സംഘം ദമ്പതികളെ ബൈക്കിടിച്ച് വീഴ്ത്താന്‍ ശ്രമിക്കുകയും സംഘത്തിലെ മറ്റൊരാള്‍ പ്രീതയുടെ മാലകവരുകയുമായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.