മുഹമ്മയില്‍ മരം വീണ് വീട് തകര്‍ന്നു

Sunday 15 March 2015 7:26 pm IST

മുഹമ്മ: കാറ്റിലും മഴയിലും മരം വീണ് വീട് തകര്‍ന്നു. മുഹമ്മ പഞ്ചായത്ത് എട്ടാം വാര്‍ഡ് വലിയവീട്ടില്‍ മിനി തങ്കച്ചന്റെ വീടാണ് തകര്‍ന്നത്. ആളപായമില്ല. മാര്‍ച്ച് 14ന് വൈകിട്ട് നാലോടെ വീശിയടിച്ച കാറ്റിലും മഴയിലും വീടിന്റെ മുകളിലേക്ക് മരം വീഴുകയായിരുന്നു. മേല്‍ക്കൂര ഉള്‍പ്പെടെ തകര്‍ന്നു. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. അതിനാല്‍ കൂടുതല്‍ അപകടമുണ്ടായില്ല. സ്ത്രീകള്‍ മാത്രമാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്. മുഹമ്മ ഏഴാം വാര്‍ഡ് വേമ്പനാട് കായലില്‍ സ്ഥാപിച്ചിരുന്ന പൊന്നാട്ടുചിറ മനു, വലിയവീട്ടില്‍ ബാലാനന്ദന്‍ എന്നിവരുടെ കമ്പ വലകള്‍ കാറ്റില്‍ തകര്‍ന്നു. കഞ്ഞിക്കുഴി ഒമ്പതാം വാര്‍ഡ് മാങ്കൊമ്പില്‍ കുമാരന്റെ പശു തൊഴുത്ത് മരം വീണ് തകര്‍ന്നു. ആലപ്പുഴ നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ മരങ്ങള്‍ കാറ്റില്‍ കടപുഴകി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.