സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ അവകാശ ഓഹരികള്‍ ഉടമകള്‍ക്ക് വിതരണം ചെയ്യും

Sunday 15 March 2015 9:39 pm IST

തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ 474.03 കോടി രൂപയുടെ അവകാശ ഓഹരികള്‍ നാളെമുതല്‍ ഓഹരി ഉടമകള്‍ക്ക് വിതരണം ചെയ്യും. ഇതില്‍ നിന്ന് സമാഹരിക്കുന്ന തുക ബാങ്കിന്റെ അടിസ്ഥാന മൂലധനം വര്‍ദ്ധിപ്പിക്കാന്‍ വിനിയോഗിക്കും. 31 വരെ ഓഹരികള്‍ ലഭ്യമാകും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ)യുടെ അനുബന്ധ ബാങ്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍(എസ്ബിടി). ഇതിന്റെ 78.91 ശതമാനം ഓഹരികള്‍ എസ്ബിഐയുടെ പക്കലാണ്. എസ്ബിടി ഓഹരികള്‍ ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത് നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്, ബിഎസ്ഇ ലിമിറ്റഡ്, മദ്രാസ് സ്റ്റോക്ക് എക്‌സ്‌ചേഞ്ച്, കൊച്ചിന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് എന്നിവിടങ്ങളിലാണ്. പത്തു രൂപ മുഖവിലയുള്ള 1.18 കോടി ഓഹരികളില്‍നിന്നാണ് 474.03 കോടി രൂപ സമാഹരിക്കാന്‍ ഉദ്ദേശിക്കുന്നത്. ബാങ്കിന്റെ നിലവിലുള്ള ഓഹരിയുടമകള്‍ക്ക് 2015 മാര്‍ച്ച് നാലാം തിയതിയുള്ള രേഖകള്‍ പ്രകാരം അഞ്ച് ഓഹരികള്‍ക്ക് ഒന്ന് എന്ന അനുപാതത്തില്‍ ഉടമസ്ഥാവകാശ ഓഹരികള്‍ നല്‍കും. പത്തു രൂപ മുഖവിലയുള്ള 1,18,50,694 തുല്യാവകാശ ഓഹരികള്‍ പ്രീമിയമായ 390 രൂപ കൂടി ഉള്‍പ്പെടുത്തി 400 രൂപയ്ക്കാണ് വിപണിയില്‍ ലഭിക്കുന്നത്. ഇതില്‍നിന്നുള്ള വരുമാനം ബാങ്കിന്റെ മൂലധനാവശ്യങ്ങള്‍ക്കും പ്രാഥമികമായി വായ്പാനിക്ഷേപ മേഖലകളിലെ ആസ്തി വര്‍ദ്ധിപ്പിക്കുന്നതിനുമാണ് ഉപയോഗിക്കുക. ഓഹരിവിതരണം കൈകാര്യം ചെയ്യുന്നത് ബിഒബി ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ്, എസ്ബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ് എന്നിവയാണ്. അപേക്ഷാഫോമുകള്‍ (രീാുീശെലേ മുുഹശരമശേീി) ഓഹരിയുടമകള്‍ക്ക് അയച്ചിട്ടുണ്ടെന്ന് എസ്ബിടി പ്രസ്താവനയില്‍ വ്യക്തമാക്കി. എസ്ബിടി, എസ്ബിഐ, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവയാണ് ഓഹരിവിപണനത്തിനുള്ള ബാങ്കര്‍മാര്‍. ഓഹരികള്‍ക്കുള്ള അപേക്ഷകള്‍ എസ്ബിടി, എസ്ബിഐ, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവയുടെ 55 നിശ്ചിത ശാഖകളില്‍നിന്ന് ലഭിക്കും. സെബിയുടെ സെല്‍ഫ് സര്‍ട്ടിഫൈഡ് സിന്‍ഡിക്കേറ്റ് ബാങ്ക് (എസ്‌സിഎസ്ബി) രജിസ്‌ട്രേഷനുള്ള ഏത് ശാഖയിലൂടെയും എഎസ്ബിഎ അപേക്ഷകര്‍ക്ക് അപേക്ഷ നല്‍കാം. ഈ വിഭാഗത്തിലുള്ള നിശ്ചിത ബാങ്കുകളുടെ പട്ടിക കോംപോസിറ്റ് അപേക്ഷകളില്‍ ചേര്‍ത്തിട്ടുണ്ട്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.