ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഐതിഹ്യ പെരുമയേറിയ നാടകശാല സദ്യ ഇന്ന്. ക്ഷേത്രത്തിലെ ഒന്‍പതാം ഉത്സവ ദിവസമാണ് നാടകശാല സദ്യ നടത്തുക. ചിരകാല പ്രൗഢമായ ഐതിഹ്യമാണ് നാടകശാല സദ്യയ്ക്കുള്ളത്.
ഭക്തനായ വില്വമംഗലത്ത് സ്വാമിയാര് ഒരു ഉത്സവകാലത്ത് ഭഗവത് ദര്‍ശനത്തിന് നാലമ്പലത്തിലെത്തി. നടയില്‍ നിന്ന് കൈകൂപ്പിയപ്പോള്‍ ഭഗവാനെ കാണാനില്ല, പരിഭ്രാന്തനായി അദ്ദേഹം പുറത്തിറങ്ങി. ഇതേസമയം ഉത്സവത്തില്‍ പങ്കെടുത്തവര്‍ക്ക് സദ്യ നടക്കുകയായിരുന്നു. സ്വാമിയാര് ഇവിടെയെത്തിയപ്പോള്‍ ഉണ്ണിക്കണ്ണന് ഭക്തര്‍ക്ക് നെയ്യ് വിളമ്പുന്നതാണ് കണ്ടത്.
സ്വാമിയാര് ഭക്തിപാരവശ്യത്തോടെ ഓടിയടുത്തപ്പോള്‍ കണ്ണന് പിടികൊടുക്കാതെ ഓടിമറഞ്ഞു. ഭഗവത് സാന്നിദ്ധ്യം ബോദ്ധ്യപ്പെട്ട ഈ ചടങ്ങിന്റെ സ്മരണ പുതുക്കുന്നതിനായി ക്ഷേത്രത്തിലെ നാടകശാലയില്‍ ഇന്നും ഭക്തര്‍ക്കായി സദ്യം കെങ്കേമമായി നടക്കുന്നു.
സദ്യയില്‍ പങ്കെടുത്തവര്‍ ഭഗവത് കീര്‍ത്തനങ്ങള്‍ പാടി പുത്തന്‍കുളം വരെ പോകും. തിരികെ വന്ന് പോലീസ് അധികാരികള്‍, ദേവസ്വം അധികാരികള്‍ എന്നിവരില്‍ നിന്ന് പണക്കിഴിയും വാഴക്കുലയും വാങ്ങിയാണ് ഭക്തര്‍ മടങ്ങുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: