കൊച്ചി: ഗൗഡസാരസ്വത ബ്രാഹ്മണസഭയുടെ പ്രതിനിധിസമ്മേളനം കൊച്ചിയില്‍ മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്തു.ജിഎസ്ബി സമൂഹത്തിന്റെ മുന്നോട്ടുള്ള പാതക്ക് സുധീന്ദ്രതീര്‍ത്ഥസ്വാമികള്‍ ശക്തമായ അടിത്തറ പാകിയട്ടുണ്ടെന്നും ഈ സമൂഹത്തിന്റെ വിഷയങ്ങള്‍ വേണ്ടരീതിയില്‍ പരിഹരിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മതന്യൂനപക്ഷങ്ങള്‍ക്ക് നല്കുന്ന എല്ലാ അവകാശങ്ങളും ഭാഷാന്യൂനപക്ഷങ്ങള്‍ക്കും നല്‍കണമെന്ന് സമ്മേളനത്തില്‍ സംസാരിച്ച ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി. രമേശ് പറഞ്ഞു. വിദേശകയ്യേറ്റത്തെ അതിജീവിച്ച ആദ്യഭാഷാന്യൂനപക്ഷമാണ് കൊങ്കണി സമൂഹമെന്നും ഇവരോടുള്ള കേരളസര്‍ക്കാരിന്റെ അവഗണന അവസാനിപ്പിക്കണമെന്നും രമേശ് പറഞ്ഞു.സംസ്ഥാനത്ത് കൊങ്കണി സര്‍വ്വകലാശാല സ്ഥാപിക്കണമെന്നും രമേശ് ആവശ്യപ്പെട്ടു. ജിഎസ്ബി സമൂഹത്തിന്റെ പൈതൃകസംരക്ഷണത്തിനായി കേന്ദ്രസര്‍ക്കാരില്‍ വേണ്ട സ്വാധീനം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ കാശി മഠാധിപതി സുധീന്ദ്രതീര്‍ത്ഥസ്വാമികളുടെ നവതി ആഘോഷങ്ങളോടനുബന്ധിച്ചുള്ള ശ്രീരാമനാമലിഖിത പുസ്തകസമര്‍പ്പണവും നടന്നു. പത്മശ്രീ പുരസ്കാരം നേടിയ പുരുഷോത്തമ മല്ലയ്യയെ ചടങ്ങില്‍ പുരസ്കാരം നല്കി ആദരിച്ചു. ഗൗഡസാരസ്വത സമൂഹത്തിന്റെ സംഭാവനകളും വെല്ലുവിളികളും എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചിരുന്നു.
സമ്മേളനത്തില്‍ കബില്‍ ആര്.പൈ അധ്യക്ഷത വഹിച്ചു. പി.രംഗദാസപ്രഭു, വിനോദ്കുമാര്‍ ഷേണായ്, ഡെപ്യൂട്ടി മേയര്‍ ബി. ഭദ്ര, കൗണ്‍സിലര്‍മാരായ ശ്യാമള എസ്.പ്രഭു, സുധാദിലീപ്, ജെ.ആര്.നായിക്ക്, ഡോ.അനന്തകമ്മത്ത്, ഒ.എച്ച്.വി. ഭട്ട് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: