കല്‍പ്പറ്റ: മേപ്പാടിയില്‍ നിന്നും വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച കാര്‍ കല്‍പ്പറ്റ ബൈപ്പാസ് റോഡില്‍ നിയന്ത്രണം വിട്ട് മതിലിലിടിച്ച് ഒരു കുട്ടിയും രണ്ട് സ്ത്രീകളുമടക്കം മൂന്ന് പേര് മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
കാക്കവയല്‍ തെനേരി കുട്ടശ്ശേരി ഹംസയുടെ ഭാര്യ ഷെരീഫ (47), മകള്‍ ഹസീന (26), ഹസീനയുടെ മകള്‍ ഷഫ്ന (അഞ്ച്) എന്നിവരാണ് മരിച്ചത്. ഷെരീഫയുടെ മകന് അനസാണ് വാഹനം ഓടിച്ചിരുന്നത്. അനസിനും (24) ഭാര്യ ഷെമീന (19), വല്യുമ്മ കുഞ്ഞിപ്പാത്തുമ (72) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഹസീനയുടെ എട്ട് മാസം പ്രായമായ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: