കോഴിക്കോട്: വീട്ടുമുറ്റത്ത് ടിപ്പര്‍ ലോറി തട്ടി പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ട് വയസുകാരന് മരിച്ചു. നല്ലളം എടക്കോട്ട് ഹൗസില്‍ അബ്ദുള്‍ റഹീമിന്റെ മകന് മുഹമ്മദ് നിഷാല്‍ ആണ് മരിച്ചത്.
ഞായറാഴ്ച ഉച്ചയ്ക്ക് 2.30-നാണ് അപകടമുണ്ടായത്. അബ്ദുള്‍ റഹീമിന്റെ ബന്ധു വീട്ടുമുറ്റത്ത് നിര്‍ത്തിയിരുന്ന ടിപ്പര്‍ ലോറി മുന്നോട്ട് എടുക്കുന്നതിനിടെയാണ് ദുരന്തമുണ്ടായത്. കുട്ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചയോടെ മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: