ടൂറിസം മേഖലയിലെ തൊഴിലാളികള്‍ക്ക് തൊഴില്‍ സുരക്ഷ ഉറപ്പാക്കണം

Monday 16 March 2015 6:50 pm IST

ആലപ്പുഴ: ടൂറിസം ആന്‍ഡ് ഹൗസ്‌ബോട്ട് മസ്ദൂര്‍ സംഘ് (ബിഎംഎസ്) ജില്ലാ വാര്‍ഷിക സമ്മേളനം ബിഎംഎസ് ജില്ലാ സെക്രട്ടറി സി.ജി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.ബി. പുരുഷോത്തമന്‍ അദ്ധ്യക്ഷത വഹിച്ചു. ഈ മേഖലയിലെ ജീവനക്കാര്‍ക്ക് തൊഴില്‍ സുരക്ഷയും ശമ്പള പരിഷ്‌കരണവും നടപ്പാക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ഗോപകുമാര്‍  ആവശ്യപ്പെട്ടു. സംസ്ഥാന ബജറ്റില്‍ ടൂറിസം മേഖലയുടെ പുരോഗതിക്ക് ആവശ്യമായ പദ്ധതികളോ പരിപാടികളോ ആവിഷ്‌കരിക്കാത്തതില്‍ കടുത്ത പ്രതിഷേധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനറല്‍ സെക്രട്ടറി അനിയന്‍ സ്വാമിച്ചിറ വാര്‍ഷിക റിപ്പോര്‍ട്ടും ജയന്‍ മാളിക്കല്‍ച്ചിറ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ബിഎംഎസ് ജില്ലാ പ്രസിഡന്റ് ബി. രാജശേഖരന്‍ സമാപന യോഗത്തില്‍ സംസാരിച്ചു. ഖജാന്‍ജി സുമേഷ് നന്ദി പറഞ്ഞു. ഭാരവാഹികളായി സി. ഗോപകുമാറിനെ പ്രസിഡന്റായും അനിയന്‍ സ്വാമിച്ചിറയെ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: ബിജി വാടയ്ക്കല്‍, ഷാജി, ശിവജി (വൈസ് പ്രസിഡന്റുമാര്‍), ജയന്‍ മാളിക്കല്‍ച്ചിറ, ശ്രീജിത്, മണിക്കുട്ടന്‍ (ജോയിന്റ് സെക്രട്ടറിമാര്‍), സുമേഷ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.