അഖിലേന്ത്യാ ആയുര്‍വേദ പ്രബന്ധമത്സരം

Monday 16 March 2015 6:57 pm IST

കോഴിക്കോട്: ആയുര്‍വേദത്തില്‍ മൗലികമായ ഗവേഷണപഠനങ്ങള്‍ക്ക് പ്രചോദനം നല്‍കുക എന്ന ലക്ഷ്യത്തോടെ കോട്ടയ്ക്കല്‍ ആര്യവൈദ്യശാല വൈദ്യരത്‌നം പി.എസ്.വാരിയര്‍ അവാര്‍ഡിനുവേണ്ടി നടത്തുന്ന 48-ാമത് ആയുര്‍വേദ പ്രബന്ധ മത്സരത്തിന് രചനകള്‍ ക്ഷണിച്ചു. ഒന്നാം സമ്മാനമായി 25000 രൂപയും രണ്ടാം സമ്മാനമായി 15000 രൂപയും നല്‍കും. ദോഷഭേദീയം-പുനര്‍ നിര്‍വചനം എന്നതാണ് പ്രബന്ധ വിഷയം. ഇംഗ്ലീഷിലോ, മലയാളത്തിലോ തയ്യാറാക്കിയ പ്രബന്ധങ്ങള്‍ ജൂണ്‍ 30 ന് മുമ്പ് ലഭിക്കണം. മത്സരത്തിന്റെ നിയമാവലികളും മറ്റു വിശദവിവരങ്ങളും മാനേജിംഗ് ട്രസ്റ്റി, ആര്യവൈദ്യശാല, കോട്ടയ്ക്കല്‍ - 676503 എന്ന വിലാസത്തിലോ ംംം.മൃ്യമ്മശറ്യമമെഹമ.രീാ എന്ന വെബ്‌സൈറ്റിലോ ലഭിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.