കോട്ടയം: നിയമസഭയില്‍ വനിതാ എംഎല്‍എ മാരെ ആക്രമിച്ച ശിവദാസന്‍ നായരെയും എം.എ. വാഹിദിനെയും സ്ത്രീകള്‍ വഴിയില്‍ തടയുമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന് സംസ്ഥാന സെക്രട്ടറി കെ.കെ. ഷൈലജ പത്രസമ്മേളനത്തില്‍ അറിയിച്ചു.
വനിതാ എംഎല്‍എമാരെ ആക്രമിച്ച എം.എ വാഹിദ്, ശിവദാസന്‍ നായര്‍, എ.ടി. ജോര്‍ജ്, ഷിബു ബേബി ജോണ്‍, തുടങ്ങിയ യുഡിഎഫ് എംഎല്‍എമാരെ നിയമസഭയില്‍ നിന്നും പുറത്താക്കുംവരെ പ്രക്ഷോഭം നടത്തും. ഇതിനു തുടക്കം കുറിച്ച് 23ന് ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തില്‍ നിയമസഭാമാര്‍ച്ച് നടത്തും.
സ്ത്രീകള്‍ക്കെതിരെ അക്രമങ്ങളുണ്ടായാല്‍ സ്വമേധയാ കേസെടുക്കേണ്ട വനിതാ കമ്മീഷന് പരാതി ലഭിച്ചിട്ടും നടപടി സ്വീകരിക്കാത്തത് പ്രതിഷേധാര്‍ഹമാണ്. നിയമസഭയില്‍ നിഷ്പക്ഷനായി ഇരിക്കേണ്ട സ്പീക്കര്‍ പക്ഷപാതപരമായാണ് പെരുമാറുന്നത്. യുഡിഎഫിന്റെ വക്താവായി സ്പീക്കര്‍ മാറിയെന്നും കെ.കെ. ഷൈലജ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: