കോട്ടയം: വിശ്വഹിന്ദു പരിഷത്ത് സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഏപ്രില്‍ 9, 10, 11, 12 തീയതികളില്‍ ളാക്കാട്ടൂര്‍ എംജിഎം എന്‍എസ്എസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടക്കുന്ന സംസ്ഥാന സത്സംഗ ശിബിരത്തിന്റെ നടത്തിപ്പിനായി 51 അംഗ സ്വാഗതസംഘം രൂപീകരിച്ചു.
ഭാരവാഹികളായി വാഴൂര്‍ തീര്‍ത്ഥപാദാശ്രമം കാര്യദര്‍ശി സ്വാമി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദര്‍, ആര്‍എസ്എസ് പാമ്പാടി താലൂക്ക് സംഘചാലക് സി.എന്‍. പുരുഷോത്തമന്, കോട്ടയം വിഭാഗ് സമ്പര്‍ക്കപ്രമുഖ് കെ.എസ്. ശശിധരന്, വിഎച്ച്പി ജില്ലാ പ്രസിഡന്റ് കെ.പി. ബാലചന്ദ്രന്‍പിള്ള, ബിഎംഎസ് ജില്ലാ സെക്രട്ടറി ടി.എം. നളിനാക്ഷന് (രക്ഷാധികാരിമാര്‍), വി.ജി. രാമചന്ദ്രന് പിള്ള വെള്ളക്കല്ലുങ്കല്‍ (അദ്ധ്യക്ഷന്‍), കെ. മുരളീധരന് (ജനറല്‍ കണ്‍വീനര്‍), ടി.കെ. സുകുമാരന്‍ (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു.
ളാക്കാട്ടൂര്‍ എംജിഎം എല്‍പി സ്കൂളില്‍ നടന്ന സ്വാഗതസംഘ രൂപീകരണ യോഗത്തില്‍ വിഎച്ച്പി സംസ്ഥാന സംഘടനാ സെക്രട്ടറി എം.സി. വത്സന്, സംസ്ഥാന സത്സംഗപ്രമുഖ് കെ.എസ്. ഓമനക്കുട്ടന്, ജില്ലാ സെക്രട്ടറി പി.കെ. ഗോപാലകൃഷ്ണന്, ജില്ലാ ട്രഷറര്‍ കെ.ജി. ലക്ഷ്മണന്, ജില്ലാ സത്സംഗ പ്രമുഖ് കെ.ആര്. ഉണ്ണികൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: