തെരുവ് നായയുടെ ആക്രമണത്തില്‍ ആട് ചത്തു

Monday 16 March 2015 8:51 pm IST

ചെങ്ങന്നൂര്‍: തെരുവ് നായയുടെ ആക്രമത്തില്‍ ഒരു ആട് ചത്തു. ഒരാടിന് പരിക്കേറ്റു. ചെറിയനാട് പടിഞ്ഞാറ്റുംമുറി മണലേല്‍ ഗോപാലകൃഷ്ണന്റെ ആടുകള്‍ക്ക് നേരെയാണ് മാര്‍ച്ച് 15ന് ഉച്ചയ്ക്ക് രണ്ടോടെ തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. സമീപത്തെ പുരയിടത്തില്‍ കെട്ടിയിട്ടിരുന്ന ആടുകളുടെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ ഓടിയെത്തിതിനാലാണ് കൂടുതല്‍ ആടുകള്‍ക്ക് കടിയേല്‍ക്കാതിരുന്നത്. ഈ പ്രദേശത്ത് തെരുവ് നായയുടെ ശല്യം രൂക്ഷമാണെന്ന് ഭീതിയോടെയാണ് കഴിയുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.