കാറിലെത്തി കഞ്ചാവ് വില്‍പ്പന: മൂന്ന് യുവാക്കള്‍ പിടിയില്‍

Monday 16 March 2015 9:50 pm IST

മണ്ണഞ്ചേരി: കാറില്‍ സഞ്ചരിച്ച് കഞ്ചാവ് വില്‍പ്പന നടത്തിയ മൂന്ന് യുവാക്കളെ മണ്ണഞ്ചേരി പോലീസ് പിടികൂടി. മണ്ണഞ്ചേരി പഞ്ചായത്ത് പത്താം വാര്‍ഡ് വലിയവീട് വെളിയില്‍ ഹാരീസ് (25), മണ്ണഞ്ചേരി പഞ്ചായത്തില്‍ അഞ്ചാം വാര്‍ഡ് തോപ്പില്‍ വീട്ടില്‍ മാഹിന്‍ (20), മണ്ണഞ്ചേരി പഞ്ചായത്തില്‍ 19-ാം വാര്‍ഡ് കണ്ടത്തില്‍ വീട്ടില്‍ അമല്‍ജിത്ത് (26) എന്നിവരാണ് പിടിയിലായത്. മാര്‍ച്ച് 15ന് വൈകിട്ട് 3.30ന് ദേശീയ പാതയ്ക്കരികിലെ കലവൂര്‍ ബീവറേജസ് ഔട്ട്‌ലെറ്റിന് മുന്‍വശം കഞ്ചാവ് കൈമാറുന്നതായി പോലീസിന് രഹസ്യസന്ദേശം ലഭിച്ചതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ്  ഇവര്‍ പിടിയിലായത്. പിടികൂടുമ്പോള്‍ മൂവരുടെയും കൈവശവും ഇവര്‍ എത്തിയ കാറില്‍ നിന്നും പോലീസ് 180 ഗ്രാം കഞ്ചാവ് കണ്ടെടുത്തിരുന്നു. ഒരു മാസത്തിനള്ളില്‍ മണ്ണഞ്ചേരി പോലീസ് സ്‌റ്റേഷനിലെ അതിര്‍ത്തികളില്‍ നിന്നും നിരവധി പേരില്‍ നിന്നും കഞ്ചാവ് പിടികൂടിയിരുന്നു ഇവയെല്ലാം ഒരേയിനത്തിലുള്ളവയാണെന്നും പോലീസ് വെളിപ്പെടുത്തി. ആലപ്പുഴയിലേക്ക് കഞ്ചാവ് മൊത്തമായി വിതരണം ചെയ്തിരുന്ന തമിഴ്‌നാട് സ്വദേശി ഭാസ്‌ക്കരനെ കഴിഞ്ഞ ദിവസം മണ്ണഞ്ചേരി പോലീസ് തമിഴ്‌നാട് കമ്പത്ത് നിന്ന് പിടികൂടിയിരുന്നു ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. മണ്ണഞ്ചേരിയില്‍ കഞ്ചാവിന്റെ ഉപയോഗം വര്‍ദ്ധിക്കുന്നതായുള്ള വിവരങ്ങളാണ് പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം കൈമാറിയിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.