നഗരം ഭക്തിസാന്ദ്രം ക്ഷേത്രം ദീപപ്രഭയില്‍

Monday 16 March 2015 10:37 pm IST

കോട്ടയം: തിരുനക്കര ശ്രീമഹാദേവക്ഷേത്രം ദീപപ്രഭയണിഞ്ഞു. നഗരം ഭക്തിസാന്ദ്രമായി. രണ്ടാം ഉത്സവദവസമായ ഇന്നലെ ദീപാരാധന സമയം തയ്യാറാക്കിയ ദീപക്കാഴ്ച നയനാനന്ദകരമായി. വൈകിട്ട് പെയ്ത മഴയെതുടര്‍ന്ന് ക്ഷേത്രമുറ്റത്ത് കെട്ടിനിന്ന വെള്ളത്തില്‍ തെളിഞ്ഞ ദീപങ്ങളുടെ പ്രതിബിംബം ഏറെ മനോഹരമായി. ഇന്നലെ ഉച്ച യ്ക്ക് 2നും മൂന്നിനുമിടയില്‍ നടന്ന ഉത്സവബലി ദര്‍ശനത്തിനും നിരവധി ഭക്തജനങ്ങള്‍ എത്തിയിരുന്നു. തിരുനക്കര നാരായണീയ സമിതിയുടെ നാരായണീയ പാരയണ സമയത്ത് മഴയെ അവഗണിച്ചും കണ്‍വന്‍ഷന്‍ പന്തലില്‍ ഭക്തര്‍ നിറഞ്ഞുനിന്നു. ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന ശാന്തിമന്ത്രത്തോടെ നാരായണീയ പാരായണം അവസാനിപ്പിച്ചപ്പോള്‍ ക്ഷേത്രത്തില്‍ ദീപാരാധന സമയമായി. അപ്പോഴേക്കും മഴയും ശമിച്ചിരുന്നു. വൈകിട്ട് മഴ പെയ്തതുകൊണ്ട് ക്ഷേത്ര മൈതാനിയിലെ വ്യാപാരസ്ഥാപനങ്ങള്‍ നടത്തുന്നവര്‍ നിരാശയിലായി. തിരുനക്കര മൈതാനിയിലും പഴയ പോലീസ് സ്റ്റേഷന്‍ മൈതാനിയിലുമായി നടക്കുന്ന വിനോദ വ്യാപര മേളയും ആരംഭിക്കാന്‍ കഴിഞ്ഞില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.