വാഷിംഗ്ടണ്‍: ഭീകരന് സക്കീര്‍ ഉര് റഹ്മാന് ലഖ്വിയുടെ മുംബൈ ആക്രമണത്തിലെ
പങ്കിനെ കുറിച്ചുള്ള നിര്‍ണായക വെളിപ്പെടുത്തലുകള്‍ പാക്കിസ്ഥാന് കൈമാറിയതായി അമേരിക്ക.
യുഎസ് അധികൃതരാണ് ഇതു സംബന്ധിച്ച കാര്യം അറിയിച്ചത്. എന്നാല്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാന്‍ അധികൃതര്‍ തയ്യാറായില്ല.
നിലവില്‍ നിയമപരമായി നടന്നു വരുന്ന വിഷയമാണെങ്കിലും അക്രമണവുമായി ബന്ധപ്പെട്ട് അമേരിക്ക കൈമാറിയ ലഖ്വിയുടേയും മറ്റുള്ളവരുടെയും വിവരങ്ങള്‍ വിശ്വാസയോഗ്യമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
അക്രമണവുമായി ബന്ധപ്പെട്ട് ജയില്‍ ശിക്ഷ അനുഭവിച്ചു വരുന്ന ഡേവിഡ് ഹെഡ്ലിയെ ചോദ്യം ചെയ്തത് വഴി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അമേരിക്ക വിവരങ്ങള്‍ കൈമാറിയത്.
അമേരിക്കയിലെ വിവിധ സുരക്ഷാ ഏജന്‍സികളും രഹസ്യാന്വേഷണ വിഭാഗവും മുംബൈ ആക്രമണത്തെ ചുറ്റിപറ്റി അന്വേഷണം നടത്തി വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: