ചേര്‍ത്തല തെക്ക് പഞ്ചായത്തില്‍ അവിശ്വാസ നീക്കം പാളി

Tuesday 17 March 2015 5:33 pm IST

ചേര്‍ത്തല: തെക്ക് പഞ്ചായത്ത് ഭരണസമിതിക്കെതിരെ യുഡിഎഫിന്റെ അവിശ്വാസ പ്രമേയ നീക്കം പാളി. ഭരണസമിതി അംഗങ്ങള്‍ പൂര്‍ണമായും യോഗത്തില്‍ നിന്ന് വിട്ട് നിന്നതാണ് പ്രമേയം ചര്‍ച്ചക്കെടുക്കുന്നതിന് തടസമായത്. പ്രമേയത്തില്‍ ഒപ്പിട്ട കോണ്‍ഗ്രസിലെ പത്ത് അംഗങ്ങളും ഹാജരായിരുന്നു. എന്നാല്‍ കോറം തികയാഞ്ഞതിനാല്‍ പ്രമേയം ചര്‍ച്ചക്കെടുക്കാന്‍ ആവില്ലെന്ന് വരണാധികാരി ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസര്‍ രാജന്‍ നായര്‍ അറിയിക്കുകയായിരുന്നു. അര്‍ത്തുങ്കല്‍ പഞ്ചായത്ത് രൂപീകരണമെന്ന നയപരമായ തീരുമാനം ഭരണസമിതി അട്ടിമറിക്കാന്‍ ശ്രമിക്കുന്നെന്ന് ആരോപിച്ചാണ് യുഡിഎഫ് അവിശ്വാസ പ്രമയേം നല്‍കിയത്. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് ടി.എസ്. രഘുവരന്റെ നേതൃത്വത്തില്‍ അംഗങ്ങള്‍ പഞ്ചായത്ത് പടിക്കല്‍ കുത്തിയിരിപ്പ് സമരവും തുടര്‍ന്ന് പ്രകടനവും നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.