തായപ്പള്ളി ക്ഷേത്രത്തില്‍ മീനഭരണി മഹോത്സവം

Tuesday 17 March 2015 5:39 pm IST

ചേര്‍ത്തല: തായപ്പള്ളി കൊച്ചുവെളി ഭഗവതി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവം മാര്‍ച്ച് 17 മുതല്‍ 23 വരെ നടക്കും. 17ന് രാവിലെ 11നും 11.30നും മദ്ധ്യേ സി.എം. മരളീധരന്‍ തന്ത്രികളുടെ മുഖ്യകാര്‍മ്മികത്വത്തില്‍ തൃക്കൊടിയേറ്റ്. 19ന് രാവിലെ 10.30 മുതല്‍ നാരായണീയം. 20ന് താലിചാര്‍ത്ത് മഹോത്സവം, രാത്രി ഏഴിനും 7.45 നും മദ്ധ്യേ പട്ടും താലിയും ചാര്‍ത്തല്‍, ഒമ്പതിന് ഭജന്‍സ്. 21ന് രാത്രി താലപ്പൊലി, ഗരുഡന്‍പയറ്റ്. 22ന് അശ്വതിമഹോത്സവം, വൈകിട്ട് 5.30ന് കാഴ്ചശ്രീബലി, 10ന് ഡാന്‍സ്. 23ന് മീനഭരണി ആറാട്ട് മഹോത്സവം, രാവിലെ എട്ടിന് പൊങ്കാല, ഭരണിദര്‍ശനം, രാത്രി ഏഴിന് കാഴ്ചശ്രീബലി, രാത്രി 9.30ന് നാടന്‍പാട്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.